Malayalam lyrics

നീലവാനിലെ മേഘമായവൾ
കുളിർമഴയായ് പൊഴിയാൻ
ഈ മിഴാവിലെ താളമായവൾ
അകതളിരിൽ നിറയാൻ
ഇരുളാർന്ന രാവതിൽ മിഴിവാർന്ന പൂവുടൽ
ഒളിവേകി നിറമോടെ വരുമോ ഇനി
അഴകേ ... അലിയും നിലവേ ... സഖിയേ ...
ഇനിയീ ജന്മം നീയാണെൻ ഉയിരേ ...
ആ ... ആ ...
അന്തിവെയിൽ ചേലിൽ നീ വന്ന നേരം
ചമ്പനീർപ്പൂവോ കൊതിച്ചതല്ലേ
മിന്നുകെട്ടുവാനെൻ ഉള്ളിലുള്ള മോഹം 
മിക്ഴികളിലാകേ തെളിഞ്ഞതല്ലേ
തൂമഴനിലാവിൻ പുടവ ചാർത്തീ
അരികിലായ് ചേർന്നു നിന്നൂ
എൻ കനവിൽ,ഊറും കവിതയായീ നീ
നിനവേകുമെൻ ഇടവഴിയിൽ
നിനക്കേകുവാൻ ചിരിമലരായ്
ഇനിയീ മൗനം തോരാത്ത മൊഴിയേ
ആ ... ആ ...

Song details

Music: ഇഷാൻ ദേവ്

Film/album: പുലിമട

Song video

Watch on YouTube