Malayalam lyrics
നീൾമിഴികളോ നീളും പ്രിയതര പ്രേമസന്ദേശപത്രങ്ങളോ തേൻമുകുളമോ നീയാം ലതിക തൻ സ്നേഹസന്ദേശലാവണ്യമോ ഏകാകിയായ് ജീവനിൽ തൂകി നറുംപ്രണയാമൃതം നീയെന്റെ സാന്ത്വനമായ് (നീൾമിഴികളോ..) പോയ ശാരദരാവുകളേ മായുമോണനിലാവേ പൊലിയാതെ ഓർമ്മയിൽ വന്നണയും പൊന്നുഷഃസ്സഖിമാരേ വീണപൂവുകളല്ല നിങ്ങൾ നിറയുന്നുയിരിൽ നിങ്ങൾ നിറവാർന്നിനിയുമെന്നും (നീൾമിഴികളോ..) ശാന്തസാഗരസീമയിൽ സാന്ധ്യ താര മറഞ്ഞൂ കതിർ മണി തേടിയെൻ പൊൻവയലിൽ പാടിയ കിളിയും പോയ് പോയ പൊൻവെയിൽ നാളങ്ങളേ ഇനിയെൻ തിരിവിളക്കിൽ എരിയാൻ തിരികേ വരൂ (നീൾമിഴികളോ..)
Song details
Music: സബീഷ് ജോർജ്ജ്
Film/album: ആയുർ രേഖ
- Film / album: ആയുർ രേഖ
- Composer: സബീഷ് ജോർജ്ജ്
- Lyricist: ഒ എൻ വി കുറുപ്പ്