Malayalam lyrics
നിഴലുകളും അകലുകയോ മിഴിമുനയും വരളുകയോ (2) തീരാനോവുകളിൽ.. മനമുരുകിയലയുകയോ (നിഴലുകളും...) ഇരുൾ വീണു പടരുന്ന ജീവിത വീഥിയിൽ സാന്ത്വനപുലർകാലം അകലുകയാണോ (2) കരിമൺ ചിരാതിന്റെ പടുതിരി നാളമേ മായാതെ മറയാതെ ഉലയാതെ (നിഴലുകളും....) വിടരാതെ കൊഴിയുന്ന ഒരു നൂറു മോഹങ്ങൾ കരിവണ്ടു കാണാതെ മറയുകയാണോ (2) മുറിവേറ്റ മനസ്സിന്റെ ഏകാന്തയാമമേ തേങ്ങാതെ ഉഴറാതെ തളരാതെ (നിഴലുകളും...)
Song details
Music: പ്രസാദ്
Film/album: നിഴൽ