Malayalam lyrics

നീലകമലദളം അഴകിൻ അലകളിൽ വിരിയുന്നു
ശാരദേന്ദുകല മന്ദഹാസമധു വെണ്ണിലാമഴ തൂകുന്നു
നീലകമലദളം അഴകിൻ അലകളിൽ വിരിയുന്നു
ശാരദേന്ദുകല മന്ദഹാസമധു വെണ്ണിലാമഴ തൂകുന്നു
സമയ തീരമുണരുന്നു
സാമഗാനമൊഴുകുന്നു
ചൈത്ര വീണാവാരിനിയാം
ശില്പകന്യകയുണരുന്നു
എൻ പ്രണയ നായികയെവിടെ
എവിടെ
             [നീലകമലദളം..
ധനിസസാസ സനിദമഗസ
സഗമമാമ മഗഗഗ സനിസ
നീധ നീധമാ സഗനിസ ധനിമ ധാമധാമഗ സഗമധ നിസഗസ
സഗമാമാമാമാമാ
ഗമധനിസാസാസാസാ
മഗസനിസനിധനിധ മഗസ ഗമധനിസ മധനിസ ധനിസ നിസ
ഗന്ധർവ്വ യാമങ്ങൾ വിടരുന്നു
ഹംസങ്ങൾ നീന്തുന്നു പൊൻകനവിൽ
നീഹാര രാവിന്റെ ചാരുതയിൽ
സങ്കല്പ സാമ്രാജ്യമുണരുന്നു
അരികിലണയാൻ
താമസമെന്തേ
എന്നോടിനിയും പരിഭവമരുതേ
ഒന്നുകാണാനെൻ
ആത്മരാഗങ്ങൾ
തേങ്ങിയൊഴുകുന്നു
           [നീലകമലദളം....
മൗനങ്ങൾ പാടുന്നു തരളിതമായ്
മായാവസന്തങ്ങളാടുന്നു
നിൻദിവ്യ സൗന്ദര്യലഹരിയുമായ്
സ്വർലോകമെൻ മുന്നിൽ വിടരുന്നു
മിഴികൾ നിറയെ
മലർശരങ്ങൾ
നിന്റെ മൊഴിയിൽ
സ്വരസുഗന്ധം
പൊന്നശോകങ്ങൾ
പൂത്തു വിടരുന്നു
നിന്റെ പൊൻവനിയിൽ
            [നീലകമലദളം....

Song video

Watch on YouTube

Song details

Music: കൈതപ്രം

Raaga: ഹിന്ദോളം

Film/album: പഞ്ചപാണ്ഡവർ

Song video

Watch on YouTube