Malayalam lyrics
നിലാവിൻറെ തൂവൽ തൊടുന്ന പോലെ നിശാപുഷ്പം രാവിൽ വിരിഞ്ഞ പോലെ പ്രണയാർദ്രമാം നിൻറെ മിഴി വന്നു ഹൃദയത്തിൽ ഒരു മാത്ര മിന്നി മറഞ്ഞു പോയീ ഒരു വാക്കു ചൊല്ലിക്കടന്നുപോയീ പകലിൻറെ പടിവാതിൽ പതിയെത്തുറന്നു- വന്നരികത്തിരിക്കുന്ന നാട്ടുമൈന പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോൾ പലകുറി നിന്നെക്കുറിച്ചു ചൊല്ലി എൻ കവിളത്തു വിരിയുന്ന ഒരു കള്ളച്ചിരികണ്ടു കരളിലെ കാര്യങ്ങളവളറിഞ്ഞു ഇളവെയിലിൽ വിരിയുന്ന മന്ദാരപുഷ്പങ്ങൾ വെറുതെ ഇറുത്തു നീ മാലകെട്ടി അണിയേണ്ട ആളെൻറെ അരികിലില്ലെന്നാലും അരുമയാം മാല്യം എടുത്തു വെച്ചു ഗുരുവായൂരിലെ കണ്ണാ കാത്തിരുന്നു കാത്തിരുന്നു
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: മൂന്നാമതൊരാൾ
- Singer: ജി വേണുഗോപാൽമഞ്ജരി
- Film / album: മൂന്നാമതൊരാൾ
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി