Malayalam lyrics
നീലശലഭമേ നീയണയുമോ... എന്നരുമയായ് എന്നരികിൽ സ്വപ്നവനികയിൽ വസന്തവുമായ് തിരയുന്നിതാ എൻ ഹൃദയമേ ഏതു നിമിഷവും എൻ നിനവുകൾ വിലോലമായ് നിനക്കായ് ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ... നീലശലഭമേ നീയണയുമോ... എന്നരുമയായ് എന്നരികിൽ സ്വപ്നവനികയിൽ വസന്തവുമായ് തിരയുന്നിതാ.... പുലരിയുടെ കതിരിൻ ഒളി തഴുകിയ മൗനത്തിൻ ചിറകടിയിനി ഇനി നീ കേൾക്കാമോ ഒരു മറുമൊഴിയിതളിൻ നിറമേ നിറമെഴുതിയ സ്നേഹത്തിൻ ഹിമകനികകൾ നീ ഏകാമോ... വേനലകലുവാൻ മഴയുടെ വിരൽ തലോടുവാൻ കൊതിയാർന്ന മാനവുമായ് ഇന്നൊഴുകിടുന്നു ഞാനിതിലേ... ഏതു നിമിഷവും എൻ നിനവുകൾ വിലോലമായ് നിനക്കായ് ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ... നീലശലഭമേ നീയണയുമോ... എന്നരുമയായ് എന്നരികിൽ സ്വപ്നവനികയിൽ വസന്തവുമായ് തിരയുന്നിതാ....
Song details
Music: ജെസിൻ ജോർജ്
Film/album: ചാർമിനാർ
- Singer: സച്ചിൻ വാര്യർഗായത്രി സുരേഷ്
- Film / album: ചാർമിനാർ
- Composer: ജെസിൻ ജോർജ്
- Lyricist: ജോഫി തരകൻ