Malayalam lyrics
നേര് പറയണം നേരേ പറയണം- നേരും നെറിയുമില്ലാത്ത കാലം പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന- കച്ചവടത്തിന്റെ നഞ്ചുകാലം....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... കള്ളപ്പണവും മരുന്നും മരങ്ങളും- കൊല്ലും കൊലയും നടത്തും കാലം.... തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന- തന്തയില്ലാത്ത തെറിച്ച കാലം.....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... കുഞ്ഞിനും മുത്തിയ്ക്കും ഒറ്റയ്ക്കിരിക്കുവാൻ- നെഞ്ച് പിടയും പിഴച്ച കാലം....(2) അങ്ങേലുമിങ്ങേലും ചുമ്മാതലമ്പുന്ന- ചങ്ങാത്തമില്ലാത്ത ചീഞ്ഞകാലം...... ഓരടി ഈരടി വായെന്റെ മക്കളേ... കോരിക്കളയിൻ വിഴുപ്പുകളേ....(2) നാണക്കേടില്ലാതെ..മാനക്കേടില്ലാതെ...(2) നാളെയിലേക്ക് നടന്ന് നീങ്ങിൻ ....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ......
Song video
Song details
Music: മോഹൻ സിത്താര
Film/album: പളുങ്ക്
- Singer: അനു വി സുദേവ് കടമ്മനിട്ട
- Film / album: പളുങ്ക്
- Composer: മോഹൻ സിത്താര
- Lyricist: ഡി വിനയചന്ദ്രൻ