Malayalam lyrics
Added by devi pillai on July 25,2009 നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു പൊന്മാൻ... തപസ്സിരുന്നു (നെന്മേനി) നീലക്കൽപ്പടവിങ്കൽ പൊന്മാൻ ചൂളം കുത്തിയിരുന്നപ്പോൾ പൊന്നേലസ്സുകളരയിലണിഞ്ഞൊരു പൂമീനിനെ കണ്ണെറിഞ്ഞു പൂമീനിനെ കണ്ണെറിഞ്ഞു (നെന്മേനി) അല്ലിത്തുമ്പികളറിയാതെ മണിയരയന്നങ്ങളുമറിയാതെ മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ മാനത്തു പറന്നു പോയി മാനത്തു പറന്നു പോയി വിണ്ണിൽ നീലപ്പൊയ്കയിലതിനെ കൊണ്ടു വളർത്തി പൊന്മാൻ നൃത്തം വയ്ക്കും പൂമീനതിലൊരു നക്ഷത്രക്കതിരായി നക്ഷത്രക്കതിരായി (നെന്മേനി)
Song details
വര്‍ഷം: 1965
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: പി സുശീല
അഭിനേതാക്കള്‍: ഷീല
വരികൾ: ശ്രീദേവി, സൂസി
Album: കാത്തിരുന്ന നിക്കാഹ്
- Singer: പി സുശീല
- Film / album: കാത്തിരുന്ന നിക്കാഹ്
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ