Malayalam lyrics
നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ നൊമ്പരങ്ങൾ പാടാം ഞാൻ നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ നൊമ്പരങ്ങൾ പാടാം ഞാൻ സുഖത്തിലല്ലാ ദു:ഖത്തിലല്ലൊ പാട്ടേ നിന്റെ മണി കിലുക്കം പാട്ടേ നിന്റെ മണി കിലുക്കം നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ നൊമ്പരങ്ങൾ പാടാം ഞാൻ അച്ഛനില്ലാതെ അമ്മയില്ലാതെ താനേ പിറന്നവളേ പാട്ടേ താനേ പിറന്നവളേ മനസ്സിനുള്ളിൽ കുടിയിരിയിക്ക് (2) കരളിലെ കനൽ കെടുത്ത് നീയെൻ കരളിലെ കനൽ കെടുത്ത് നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ നൊമ്പരങ്ങൾ പാടാം ഞാൻ കൊടും വേനലിൽ ചെടികൾ പോലെ ഞാനും കിനാവുകളും ഓ.. ഞാനും കിനാവുകളും ചിലപ്പോൾ പൂക്കും ചിലപ്പോൾ വാടും ചിലപ്പോൾ പൂക്കും ചിലപ്പോൾ വാടും ചിലപ്പോൾ മണ്ണടിയും കാറ്റേ അതു കണ്ട് നീ ചിരിക്കും നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ നൊമ്പരങ്ങൾ പാടാം ഞാൻ സുഖത്തിലല്ലാ ദു:ഖത്തിലല്ലൊ പാട്ടേ നിന്റെ മണി കിലുക്കം പാട്ടേ നിന്റെ മണി കിലുക്കം നെഞ്ചുടുക്കിന്റെ താളത്തുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ നൊമ്പരങ്ങൾ പാടാം ഞാൻ
Song video
Song details
Music: മോഹൻ സിത്താര
Raaga: സിന്ധുഭൈരവി
Film/album: കരുമാടിക്കുട്ടൻ
- Singer: കെ ജെ യേശുദാസ്
- Film / album: കരുമാടിക്കുട്ടൻ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി