Malayalam lyrics
തെയ്യ തെയ്യ തെയ്യാരേ തെയ്യാ തെയ്യ തെയ്യ തെയ്യാരേ.....(3) നീർമണിമുത്തുകൾ പെയ്തു തുലാവർഷ മേഘങ്ങൾ മാഞ്ഞല്ലോ... ഒ ഹൊ ഹോ... മണ്ണിനിനിമുതൽ സ്വപ്നം കാണാൻ വിണ്ണു തെളിഞ്ഞല്ലോ.... ഒ ഹൊ ഹോ... കറുകപ്പാടത്തെ കനക കതിർമണി തഴുകി തലോടുമി കുളിർകാറ്റല പോരുകയായ് ഈ മണ്ണിൻ കരനിറയും പനിനീരിൻ പൊന്നുമണികളുമായ്... തെയ്യ തെയ്യ തെയ്യാരേ തെയ്യാ തെയ്യ തെയ്യ തെയ്യാരേ....(2) (നീർമണിമുത്തുകൾ....) വേനൽപ്പിറാവേ...നിന്നെ വിളിപ്പൂ..ഈ കണ്ണീർ പാടം... മണ്ണിന്റെ മെയ്യിലും ഇന്നെന്റെ കണ്ണിലും വർണ്ണക്കുറിക്കൂട്ടു് അങ്ങേ പാടത്തും ഇങ്ങേ പാടത്തും പാടാനൊരുപാട്ടു്... അന്തിക്കതിരിനും അരളിപ്പൂവിനും ആരാരോ ചിന്തൂരം തൊട്ടു ഒന്നാനാം ചെമ്മാനത്താഴ്‌വര നിറയെ കുങ്കുമപ്പൂവുകൾ തെയ്യ തെയ്യ തെയ്യാരേ തെയ്യാ തെയ്യ തെയ്യ തെയ്യാരേ....(2) (നീർമണിമുത്തുകൾ....) തക തെയ്യാ...ഒ ഹൊ ഹോ... തക തെയ്യാ...ഒ ഹൊ ഹോ......(2) പൊന്മുളം തത്തേ...നീ മറന്നോ ഈ കൊയ്തുപാട്ടുകൾ.... ആരെല്ലാമാരെല്ലാം ആരിയൻ പാടത്തു് കൊയ്യാനിറങ്ങുന്നു കയ്യിൽ അരിവള ചാർത്തിയോരൊക്കെ കൊയ്യാനിറങ്ങുന്നു പച്ചക്കതിർമണി നിറയും കളങ്ങളിൽ പൊലിയേ പൊലി പാടുന്നു.... കനവിന്റെ കതിർചൂടും പൂങ്കരളുനിറയെ വെള്ളരിപ്പൂവുകൾ... തെയ്യ തെയ്യ തെയ്യാരേ തെയ്യാ തെയ്യ തെയ്യ തെയ്യാരേ....(2) (നീർമണിമുത്തുകൾ....)
Song information
വര്‍ഷം: 1986
സംഗീതം: ശ്യാം
ഗാനരചന: കെ ജയകുമാര്‍
ഗായകര്‍: പി ജയചന്ദ്രൻ, കെ എസ് ചിത്ര
അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഉർവ്വശി
വിശദവിവരങ്ങള്‍: കല്യാണി
വിഡിയോ: വാമദേവൻ
Album: മനസിലൊരു മണിമുത്ത്
Explore this song
- Singer: പി ജയചന്ദ്രൻ
- Singer: കെ എസ് ചിത്ര
- Film / album: മനസിലൊരു മണിമുത്ത്
- Composer: ശ്യാം
- Lyricist: കെ ജയകുമാര്‍