Malayalam lyrics
നീലാഞ്ജനക്കുളിർ ചൂടി രാവു പാടുമീ പാട്ടിൽ ശ്രുതിമുറുകും മനസ്സുകളിൽ നിശാമുല്ലകൾ വിരിയും നീലാഞ്ജനക്കുളിർ ചൂടി..... താരാംഗനകൾ നമുക്കുറങ്ങാൻ പന്തലൊരുക്കുമ്പോൾ....(2) എൻ മനോരഥം കൂടുകൂട്ടുവാൻ നിന്നെ വിളിക്കുന്നു... എന്റെ മോഹമാം പാതിരാക്കുയിൽ ചിറകടിച്ചുണരുന്നു... ഒരായിരം പൂവിതളുകളിൽ വെണ്ണിലാവു പുഞ്ചിരിക്കും നീലാഞ്ജനക്കുളിർ ചൂടി..... രാവിൻ കവിളിൽ കാറ്റിൻ കൈവിരൽ നഖലിപിയെഴുതുമ്പോൾ...(2) വെള്ളിമലരണി മഞ്ചലൊന്നിൽ നീ നിർവൃതിയാൽ നിറയും... എൻ വികാരമാം പൂനിലാവിൽ നീ ചന്ദ്രകാന്തമായ് അലിയും പ്രിയങ്കരമാം മൗനങ്ങളിൽ പ്രേമസാഗരം പാടും.... (നീലാഞ്ജനക്കുളിർ....)
Song information
വര്‍ഷം: 1986
സംഗീതം: ശ്യാം
ഗാനരചന: കെ ജയകുമാര്‍
ഗായകര്‍: ജോളി ഏബ്രഹാം
അഭിനേതാക്കള്‍: സുരേഷ് ഗോപി, ഉർവ്വശി
വിശദവിവരങ്ങള്‍: കല്യാണി
വിഡിയോ: വാമദേവൻ
Album: മനസിലൊരു മണിമുത്ത്
Explore this song
- Singer: ജോളി ഏബ്രഹാം
- Film / album: മനസിലൊരു മണിമുത്ത്
- Composer: ശ്യാം
- Lyricist: കെ ജയകുമാര്‍