Malayalam lyrics

നീല കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി
വാനിൽ ചിറകുവിരിച്ചു പറക്കുന്നുണ്ടിന്ന്
മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൻ
മേലെ വെൺകൊറ്റക്കൊടി പാറുന്നുണ്ടല്ലോ
നീല കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി
വാനിൽ ചിറകുവിരിച്ചു പറക്കുന്നുണ്ടിന്ന്
മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൻ
മേലെ വെൺകൊറ്റക്കൊടി പാറുന്നുണ്ടല്ലോ
മാരിക്കൊണ്ടൽ തീർത്ത ഇന്ദ്രധനുസ്സും മാറിലണിഞ്ഞ്
പട പൊരുതി ജയിച്ചുവരുന്ന കുതിരപ്പടയാളികൾ പോലെ
മാരിക്കൊണ്ടൽ തീർത്ത ഇന്ദ്രധനുസ്സും മാറിലണിഞ്ഞ്
പലമടകളിറങ്ങി വരുന്നവരാരാരോ
നേരിൻ്റെ കാവൽ ആളുകളോ
ഉടവാളുകളേന്തിയ മാനത്തെ മിന്നൽ പിണരുകളോ
നേരിൻ്റെ കാവൽ ആളുകളോ
ഉടവാളുകളേന്തിയ മാനത്തെ മിന്നൽ പിണരുകളോ
വഴി കാത്തു നിൽക്കും പുലർകാറ്റിനെന്തൊരു
കുളിരാണ് പൂവിൻ മണമാണ്
നിമിനേരമേ പോരും സ്വപ്നങ്ങൾക്ക്
പലകാതം പോയി തിരിച്ചു വരാം
വഴി കാത്തു നിൽക്കും പുലർകാറ്റിനെന്തൊരു
കുളിരാണ് പൂവിൻ മണമാണ്
നിമിനേരമേ പോരും സ്വപ്നങ്ങൾക്ക്
പലകാതം പോയി തിരിച്ചു വരാം
ഒരു ഈണം ദ്രുതതാളം അതിലാടും
ഈ ലോകമെത്ര സുന്ദരം
ഒരു ഈണം ദ്രുതതാളം അതിലാടും
ഈ ലോകമെത്ര സുന്ദരം
ഓ... തര രറ്റ താരാ ര ര .......
നീല കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി
വാനിൽ ചിറകുവിരിച്ചു പറക്കുന്നുണ്ടിന്ന്
മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൻ
മേലെ വെൺകൊറ്റക്കൊടി പാറുന്നുണ്ടല്ലോ
മാരിക്കൊണ്ടൽ തീർത്ത ഇന്ദ്രധനുസ്സും മാറിലണിഞ്ഞ്
പട പൊരുതി ജയിച്ചുവരുന്ന കുതിരപ്പടയാളികൾ പോലെ
മാരിക്കൊണ്ടൽ തീർത്ത ഇന്ദ്രധനുസ്സും മാറിലണിഞ്ഞ്
പലമടകളിറങ്ങി വരുന്നവരാരാരോ
നേരിൻ്റെ കാവൽ ആളുകളോ
ഉടവാളുകളേന്തിയ മാനത്തെ മിന്നൽ പിണരുകളോ
നേരിൻ്റെ കാവൽ ആളുകളോ
ഉടവാളുകളേന്തിയ മാനത്തെ മിന്നൽ പിണരുകളോ

Song details

വര്‍ഷം: 2026

സംഗീതം: ജോ ഡാനിയൽ

ഗാനരചന: ഷിബു ചക്രവർത്തി

ഗായകര്‍: കപില്‍ കപിലന്‍, കോറസ്

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ലോ & ഓർഡർ