Malayalam lyrics

നദി നദി നിളാനദി
സരാഗ സാഗരോന്മുഖി
പദേ പദേ വഴിഞ്ഞു നിന്‍
നിഗൂഢ കമ്രകാമിതം
(നദി...)
പ്രഭാതവും പ്രദോഷവും
പ്രശീത താപജാലവും
തടഞ്ഞതില്ല നിന്‍ ഗതി
സ്വയംവരാഭിലാഷിണി
മാറിലാഴിയേന്തുമീ
മഞ്ജുഗാന മഞ്ജരി
(നദി...)
വനങ്ങളും മഹാദ്രിയും
വസന്ത രാജധാനിയും
വെടിഞ്ഞുപോന്നു നീ സതി
വികാരസിന്ധുഗാമിനി
സ്നേഹമെന്ന നോവിലും
വാര്‍ന്നു രാഗമാധുരി
(നദി...)

Song video

Watch on YouTube

Song details

Music: ജെ എം രാജു

Film/album: ഷെവലിയർ മിഖായേൽ