Malayalam lyrics
ഏതോ കളിയരങ്ങിൻ നായികയല്ലോ നീ സ്നേഹം തേടും മായാമോഹമരീചിക നീ നായിക നീ മായിക വേദികയിൽ മാനസമാം പൊൻ പൂവാടികയിൽ (2) വിതുമ്പും പൂവാണു നീ തുളുമ്പും തേനാണു നീ തുമ്പിയും പൂക്കളും തുമ്പപ്പൂ മക്കളും കൂടെ വരും (നായിക...) എഴുതിയാരു നിൻ താമരമിഴികളിൽ രാവിൻ മഷി കൊണ്ടൊരു തേൻ കവിത എഴുതിയാരു നിൻ പുസ്തകത്താളുകളിൽ മഴവിൽ ചിറകുള്ളൊരു പൊൻ കവിത ആരുടെ തഴുകലായ് ആ മിഴിയിണയിലെ കാർമഷിക്കൂട്ടിന്നു പടർന്നു പോയ് ആരു തലോടി നിൻ കണ്ണാടിക്കവിളിലെ സിന്ദൂരവർണ്ണമിന്നു പടർന്നു പോയി (നായിക...) വിരഹമാനസരാജസദസ്സിൻ ദേവനർത്തകിയായി നെ കദനകഥയിലും ഇന്ദ്രധനുസ്സായ് ദൂരെ വിണ്ണിലുയർന്നു നീ ആനേ തനിയേ നീ സ്വപ്നം സാർഥകമാക്കി (നായിക...) ----------------------------------------------------------------------------------
Song details
Music: ഔസേപ്പച്ചൻ
Film/album: വിസ്മയത്തുമ്പത്ത്
- Singer: അഫ്സൽ
- Film / album: വിസ്മയത്തുമ്പത്ത്
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം