Malayalam lyrics
ഞാനുമെന്‍ ഗിറ്റാറും തേങ്ങിക്കരഞ്ഞുകൊണ്ട് ഈ മുറിക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം ഓമലിന് തൂമുഖം കണ്ടുകൊള്ളാം (2)ഇനി(ഞാനുമെന്‍) ചിതല് പാതി തിന്നൊരെൻ ജാലകപ്പാളിയില്‍ ചിറകിട്ടടിക്കും തെന്നലിന് കൈകളില്‍ നൊമ്പരം കൊള്ളുമെൻ ആത്മസ്വരങ്ങളാല് സന്ദേശം എന്നെന്നും നല്കിടാം ഞാന്‍ നല്കിടാം ഞാന്‍ – ഇനി(ഞാനുമെന്‍) ഒന്നിച്ചു വാഴുവാന്‍ കൊതിച്ചതിലായിരം പൊന്‍ കിനാവ് നെയ്തു ഞാന്‍ ഏകനായ് (2) ഗദ്ഗദം കൊള്ളുമീ ഹൃദയതുടിപ്പിലും ഇടറുന്ന ഈണവും പാടിടാം ഞാന്‍ പാടിടാം ഞാന്‍ – ഇനി (ഞാനുമെന്‍ )
Song video
Song details
Music: ജെ എം രാജു
Film/album: ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2)
- Singer: കെ ജെ യേശുദാസ്
- Film / album: ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2)
- Composer: ജെ എം രാജു
- Lyricist: പൂവച്ചൽ ഖാദർ