Malayalam lyrics
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി നിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽ ദേവദൂതികമാർ എഴുതീ ഭാഗ്യജാതകം (മയ്യഴിപ്പുഴ) ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് … വെറുതെ ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടം മണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീ പൂക്കാലമായ് കനവിൽ പൂക്കാലമായ് പൂക്കാലമായ് കനവിൽ പൂക്കാലമായ് (മയ്യഴിപ്പുഴ) നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും … മണ്ണിൽ നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും വനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ് കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക് കല്യാണമായ് നാളെ കല്യാണമായ് കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)
Song video
Song details
Music: ജോൺസൺ
Film/album: ഉദ്യാനപാലകൻ
- Singer: കെ ജെ യേശുദാസ്
- Film / album: ഉദ്യാനപാലകൻ
- Composer: ജോൺസൺ
- Lyricist: കൈതപ്രം