Malayalam lyrics

മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം  കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂ
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും  (മയിലായ്...)
മുകിലുകൾ മേയും മാമഴ കുന്നിൽ
തളിരണിയും മയില്‍പ്പീലിക്കാവിൽ (2)
കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻ
വരൂ വരൂ വരദേ
തരുമോ ഒരു നിമിഷം (മയിലായ്...)

വിരഹനിലാവിൽ സാഗരമായ്
പുഴകളിലേതോ ദാഹമായി (2)
ആറ്റിലുറങ്ങും തേങ്ങലായ്
പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ
തരുമോ തിരുമധുരം  (മയിലായ്...)

Song details

Music: ബേണി-ഇഗ്നേഷ്യസ്

Raaga: ദേശ്

Film/album: മയില്‍പ്പീലിക്കാവ്