Malayalam lyrics
ആ.... മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍ അമ്മേ നമസ്കരിക്കാം ഉത്രാടരാത്രിയില്‍ ചന്ദ്രനാകാം തിരുവോണനാളിലെ സൂര്യനാകാം നീ തന്ന താരാട്ടു പാട്ടുമായ് വന്നു ഞാന്‍ നിന്നെ പാടിയുറക്കാൻ മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍ അമ്മേ നമസ്കരിക്കാം എത്രമേല്‍ തായാട്ടു കാട്ടിയാലും - ഞാന്‍ നിന്നോമല്‍ക്കണ്ണനല്ലേ എത്രയും പാഴ്ച്ചേറിലായാലും ഞാന്‍ താമരക്കുഞ്ഞല്ലേ നീ തന്നൊരമ്മിഞ്ഞപ്പാല്‍ക്കണമിന്നൊരു സ്നേഹത്തിന്‍ പാലാഴിയല്ലേ - അമ്മേ സ്നേഹത്തിന്‍ പാലാഴിയല്ലേ മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍ അമ്മേ നമസ്കരിക്കാം പൊന്നുരുകുന്നൊരീ സ്നേഹസന്ധ്യയില്‍ ബാല്യം തിരികെ വരുമ്പോള്‍ ഓര്‍മ്മയിലായിരം ദീപവുമായമ്മ ആയുരാരോഗ്യം നേരുമ്പോള്‍ തൃക്കൈവിരലിലെ മോതിരമായെന്നും തുണയായ് വാഴാന്‍ മോഹം - എന്നും തുണയായ് വാഴാന്‍ മോഹം മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍ അമ്മേ നമസ്കരിക്കാം ഉത്രാടരാത്രിയില്‍ ചന്ദ്രനാകാം തിരുവോണനാളിലെ സൂര്യനാകാം നീ തന്ന താരാട്ടു പാട്ടുമായ് വന്നു ഞാന്‍ നിന്നെ പാടിയുറക്കാൻ ആ....
Song video
Song details
Music: ജോൺസൺ
Film/album: പാമരം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: പാമരം
- Composer: ജോൺസൺ
- Lyricist: കൈതപ്രം