Malayalam lyrics

മുത്തു മെഹബൂബേ
മുത്തുമെഹബൂബേ
കാത്തു കത്തു തളർന്നു ഞാൻ
മുത്തു മെഹബൂബേ
ഖൽബിന്റെ ഖൽബിലു
കാന്താരിമുളകു കണ്ടപ്പോൾ
ഉടലാകെ കോരിത്തരിപ്പ്
ഖവാലി പാടുമ്പോൾ കളിയാട്ടം തുള്ളുന്ന
കസ്തൂരി മണമുള്ള പെണ്ണേ
ചെപ്പു കിലുക്കീട്ട് ശിങ്കാരം കാട്ടീട്ട്
കുപ്പീലെറക്കി നീ പെണ്ണേ ഞങ്ങളെ
കുപ്പീലെറക്കി നീ പെണ്ണേ
(മുത്തു...)
പാലിന്റെ മണമുള്ള പതിനേഴാം വയസ്സ്
പാമ്പിന്റെ വിഷമുള്ള പതിനേഴാം വയസ്സ്
പതിനേഴാം കടവത്തു കുത്തിയിരിക്കുന്ന
പാവാട ഹാഫ്സാരി പെണ്ണേ
പരൽമിഴി കാട്ടീട്ട് പാൽച്ചിരി കാട്ടീട്ട്
പാട്ടത്തിനെടുത്തു നീ പെണ്ണേ ഞങ്ങളെ
പാട്ടത്തിനെടുത്തു നീ പെണ്ണേ
(മുത്തു...)

Song details

വർഷം: 1973

സംഗീതം: ജി ദേവരാജൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ബി ശ്രീനിവാസ്, കെ സതി

വിശദവിവരങ്ങൾ: അഡ്മിൻ

Album: പ്രേതങ്ങളുടെ താഴ്‌വര