Malayalam lyrics
മുരളീരവമൊഴുകി സ്വരമുകുളങ്ങള്‍ വിടര്‍ന്നു വരരാജാങ്കണം മധുരോധാരമായ് പദവര്‍ണ്ണങ്ങളലിയുന്ന ലയസന്ധ്യയായ് (മുരളീരവം...) വസന്തം രുദ്രവീണാ തന്ത്രികള്‍ മീട്ടി വനജ്യോത്സ്നയേകി ജീവതാളം മംഗളമണിരംഗ മന്ത്രങ്ങള്‍ നിറയുന്നു രതിസുഖസാരങ്ങളണിയുന്നു മധുചന്ദ്രനില്‍ (മുരളീരവം...) വരു നീ നൃത്തമാടാന്‍ നീലായദാക്ഷി മഞ്ജീരമണിയൂ ആരാധികേ കളവേണു തൂകുന്നു ശൃംഗാരമൃദുരാഗം സംഗമശ്രുതിസാരമലിയുന്നു മനമാകെ നിരിഗപാ പഗരി പഗസധപാ പധസധാ സരിഗ പമഗരിസാ നിസധമാ ധാനിസാ നിധപ നീ ധപമ ധപമഗ പഗസ മരിനി പധസാ (മുരളീരവം...)
Song video
Song details
Music: ശശികാന്ത്
Film/album: മഹോത്സവം
- Singer: കെ ജെ യേശുദാസ്
- Film / album: മഹോത്സവം
- Composer: ശശികാന്ത്
- Lyricist: കൈതപ്രം