Malayalam lyrics
മൗനം സ്വരമായ് എൻ പൊൻ വീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ആ...... ഉം...ഉം..ഉം.... ജന്മം സഫലം എൻ ശ്രീരേഖയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ അറിയാതെയെൻ തെളി വേനലിൽ കുളിർമാരിയായ് പെയ്തു നീ (2) നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ മൃദുരവമായ് നിൻ ലയമഞ്ജരി ആ..ആ.ആ ഉം..ഉം.. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ജന്മം സഫലം എൻ ശ്രീരേഖയിൽ ആത്മാവിലെ പൂങ്കോടിയിൽ വൈഡൂര്യമായ് വീണു നീ(2) അനഘ നിലാവിൽ മുടി കോതി നിൽക്കെ വാർമതിയായ് നീ എന്നോമനേ ആ..ആ..ആ...ഉം...ഉം.. ജന്മം സഫലം എൻ ശ്രീരേഖയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ആയുഷ്കാലം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ആയുഷ്കാലം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം