Malayalam lyrics

ഓ..ഓ..ഓ,,
മുകിലേ മണിമുകിലേ
പുലരിചിന്തൂരച്ചന്തം ചാർത്തിക്കൊണ്ടും
കിളരുന്ന കിഴക്കിൻ മലയുടെ മുകളിലുണർന്നോരഴകിയ കണികേ
മുകിലേ മണിമുകിലേ
(മുകിലേ മണിമുകിലേ...)
ഈ മലകളിൽ നിന്നുമുതിർന്നൊരു ബിന്ദുവല്ലോ
ഇവിടെ ഉറവുകൾ നീട്ടിയ ശാശ്വത ശാന്തി നിർഝരിയായ് (2)
തീരങ്ങൾ തഴുകിടും മാനവജീവിതങ്ങളേ (2)
തഴുകും കുളിരിൻ പൊരുളായ് ഉണരും
പുതിയൊരു പിറവി പുതിയൊരു പിറവി
(മുകിലേ മണിമുകിലേ...)

Song details

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: കെ പി ഉദയഭാനു

രാഗം: ചാരുകേശി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍