Malayalam lyrics
മറവികളേ പറയൂ ... കടലാസ്സുപൂ ഇതളിലിരിക്കും സ്മരണകളാം മിഴിനീർത്തുമ്പികൾ മുറിവുകളേ പറയൂ ... ഈറൻ നിലാ മലർദീപനാളങ്ങൾ നിഴലുകളിൽ നിന്നു വേർപെടുമോ പേരറിയാൻ പരതുകയാണീ പൂവുകൾതൻ ഇതളുകളിൽ അറിയാ ലിപിയായ് മാറുന്നു ലോകം പലതാായ് ചിതറി മായുന്നു രൂപം ചുരുൾ നീരുന്നു മറുലോക- മതിലോ തിരിയാ വരികൾ പാഴിലകൾ നിറയുകയാണീ പാതകളിൽ നടവഴിയിൽ കാൽപ്പാടുകളെ മൂടുന്നു ചാരം പറയാതകലെ പായുന്നു നേരം മഴ തോരുന്നു തെളിയുന്നു തളിരിൽ വെയിലിൻ സിരകൾ മറവികളേ പറയൂ ... കടലാസ്സുപൂ ഇതളിലിരിക്കും സ്മരണകളാം മിഴിനീർത്തുമ്പികൾ മുറിവുകളേ പറയൂ ... ഈറൻ നിലാ മലർദീപനാളങ്ങൾ നിഴലുകളിൽ നിന്നു വേർപെടുമോ
Song details
Music: സുഷിൻ ശ്യാം
Film/album: ബോഗയ്‌ൻവില്ല
- Singer: മധുവന്തി നാരായൺ
- Film / album: ബോഗയ്‌ൻവില്ല
- Composer: സുഷിൻ ശ്യാം
- Lyricist: റഫീക്ക് അഹമ്മദ്