Malayalam lyrics
മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ അവൾ മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ (2) പൂനിലാവല്ല പുലര് വേളയില്‍ മുല്ലയാവില്ല മൂവന്തിയില്‍ അവള് അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ ( മറക്കുട...) മുണ്ടകം പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ് തങ്കക്കിനാക്കളെ തഞ്ചിച്ചും കൊഞ്ചിച്ചും താരാട്ടാനുള്ള പാട്ടാണ് (മുണ്ടക...) പാലാഴി തിങ്കള്‍ വന്നു കൊണ്ടു വന്ന പാല്‍ക്കുടം ഓ...ഓ.. പൂക്കാലമെന്റെ ചുണ്ടിലുമ്മ വെച്ച തേന്‍ കണം ഉള്ളിന്നുള്ളില് തുമ്പി തുള്ളും ചെല്ല ചെറു പ്രായം ( മറക്കുടയാല്‍..) വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന കണ്ണാടിപുഴ ചേലാണ് വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ മുത്തോലും മണി മുത്താണ് (വെള്ളിച്ചിലമ്പിട്ട്...) കസ്തൂരി കാറ്റു കൊണ്ടു വന്നു തന്ന പൂമണം മിന്നായം മിന്നല്‍ പോലെ മിന്നി നിന്ന തേൻ നിറം ഉള്ളിന്നുള്ളില് പെയ്തിറങ്ങും ചില്ലു മഴക്കാലം (മറക്കുട..) ------------------------------------------------------------
Song details
Music: ഇളയരാജ
Raaga: കീരവാണി
Film/album: മനസ്സിനക്കരെ
- Singer: എം ജി ശ്രീകുമാർ
- Film / album: മനസ്സിനക്കരെ
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി