Malayalam lyrics

മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചിൽ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓർമ്മകളായ്
ഇനി മറന്നുകൊള്ളാം ഞാൻ  മറന്നുകൊള്ളാം
മറക്കാം എല്ലാം മറക്കാം
നിനക്കായ്
കുസൃതികളിൽ കുറുമ്പുകളിൽ ഇഷ്ടം കണ്ടു ഞാൻ
കളിവാക്കിൻ മുൾമുനയിൽ പൂക്കൾ തേടി ഞാൻ
ഞാൻ ആദ്യമെഴുതിയ നിനവുകളിൽ
അവളെന്റെ മാത്രം നായികയായ്
പാടുമ്പോഴെൻ പ്രണയസരസ്സിലൊരിതളായ് അവളൊഴുകി
മറക്കാം എല്ലാം മറക്കാം
നിനക്കായ്
അവളുറങ്ങും പുഴയരികിൽ കാവൽ നിന്നു ഞാൻ
അവൾ നനയും വഴിയരികിൽ കുടയായ് ചെന്നു ഞാൻ
ഞാൻ പീലിനീർത്തിയ പൊന്മയിലായ്
അവൾ ആടി മേഘചിറകടിയായ്
കുളിരുമായ് ദാവണിക്കനവിലെയഴകായ് അവൾ നടന്നു
മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം നെഞ്ചിൽ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓർമ്മകളായ്
ഇനി മറന്നുകൊള്ളാം ഞാൻ  മറന്നുകൊള്ളാം
മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം
മറക്കാം എല്ലാം മറക്കാം
നിനക്കായ്

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: സ്വപ്നക്കൂട്