Malayalam lyrics
മൂവര്‍ണക്കൊടി പാറുകയായ് ജനകോടികളുടെ പ്രാണനില്‍ ഗംഗാ യമുനകള്‍ പാടുകയായ് വന്ദേ മാതര ഗീതികള്‍ മണ്ണും മനസ്സും സംഗമിക്കും നെഞ്ചില്‍ സൂര്യന് വന്നുദിക്കും നിദാന്ത ഭാസുര ഭാരതം (നിദാന്ത....) (മൂവര്‍ണക്കൊടി.....) ഹാ ഹാ ഹാ .... കാടും മേടും പുഴയും ഭാരത നാടിന് ജീവ നാഡികള്‍ കാറ്റില്‍ പോലും നിറയും ഗാന്ധിജി പാടിയുണര്‍ത്തിയ ഗീതികള്‍ യുഗാന്തരങ്ങള്‍ കഴിഞ്ഞാലും കേള്‍ക്കാമാ രണ ഗാഥകള്‍ (യുഗാന്തരങ്ങള്‍..) അതാണ് മനസ്സിന് ശാന്തിപദം (അതാണ്..) ഞങ്ങളിതാ അണിയണിയായ് അണയാം വര്‍ണ പതാകയുമായ് (അണയാം..) (മൂവര്‍ണക്കൊടി.....) രാവും പകലും അലയും മാമലമേലെ നാടിനു കാവലായ് ജീവന് പോലും തുടരെ കോടിക- ളേകും നമ്മുടെ നാടിനായ് വൃഥാ വിളിക്കുകയല്ലല്ലോ ഭാരതമാതേയെന്നുനാം (വൃഥാ...) അതാണ് നമ്മുടെ മാതൃ മുഖം (അതാണ്...) ഞങ്ങളിതാ ഒരുമനമായ് പറയാം ഭാരത മാതാ ജയ് (പറയാം.. ) (മൂവര്‍ണക്കൊടി.....) (മണ്ണും മനസ്സും...) (മൂവര്‍ണക്കൊടി.....)
Song details
വര്‍ഷം: 1999
സംഗീതം: ബേണി ഇഗ്നേഷ്യസ്
ഗാനരചന: ചിറ്റൂർ ഗോപി
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: ജഗതി ശ്രീകുമാര്‍
വിശദവിവരങ്ങള്‍: Added Thu Aug 16 18:12:12 2007
Album: സ്വസ്ഥം ഗൃഹഭരണം
- Singer: കെ ജെ യേശുദാസ്
- Film / album: സ്വസ്ഥം ഗൃഹഭരണം
- Composer: ബേണി ഇഗ്നേഷ്യസ്
- Lyricist: ചിറ്റൂർ ഗോപി