Malayalam lyrics
മനസിന്റെ കാവൽ വാതിൽ തുറന്നാൽ കാണ്മൂ ഞാൻ ഓർമ്മയിൽ ഇരുളിൽ വെച്ചാരോ തേങ്ങും വാക്കുകൾ കേൾപ്പൂ ഞാൻ ഓർമ്മയിൽ (മനസ്സിന്റെ...) കനവു കാണാതെ കണ്ണിലൊരു നൂറു കടൽ വരഞ്ഞവൾ നീ സൗമ്യമായ് സാന്ദ്രമായ് ഉദയമില്ലാത്ത സൂര്യശില മേലെ ഉറവു തിരഞ്ഞവൻ നീ താപമായ് തപനമായ് എങ്ങും കിനാക്കാലം ഉന്മാദിയാം കാലം ജ്വാലയായ് വരും (മനസ്സിന്റെ...) മഴനിഴൽ കാട്ടിൽ പ്രണയ സർപ്പങ്ങൾ ഫണമുണർത്തുന്നുവോ വന്യമായ് നിർവേദമായ് ഹൃദയമാം ശംഖിൽ പ്രണവ സാഗര തിരകളുയരുന്നുവോ ശാന്തമായ് ശമനമായ് എങ്ങും കനൽക്കാലം തേടുന്ന പൂക്കാലം സാന്ത്വനം തരും (മനസ്സിന്റെ...) -----------------------------------------------------------
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ശുഭപന്തുവരാളി
Film/album: ഒരേ കടൽ
- Singer: ജി വേണുഗോപാൽസുജാത മോഹൻ
- Film / album: ഒരേ കടൽ
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി