Malayalam lyrics
മനോഹരി ദേവമനോഹരി ആദി ദേവ മനോഹരി ശിവകാമേശ്വരി കരുണാമയി മംഗള വരദേ ശ്രീ ലളിതേ ശരണം നിൻ പദയുഗളം തരണം നിന്‍ ചിരഭജനം ദേവി അമ്മേ ശിവകാമേശ്വരി കരുണാമയി സാമഗാന ലഹരിയിലലിഞ്ഞു രാഗസിന്ദൂര കമലദളം വിരിഞ്ഞു ജനനീ നിന്‍ ലാസ്യലയലോകം ഉണർന്നു. ശ്രീഹരി സോദരി ശ്രീകരി ശങ്കരി പഞ്ചഭൂത ചൈതന്യ ദായിനി വരദായിനി ഗൗരി മനോഹരി അരുളുക വരമരളുക നീയെന്നും നാമമന്ത്ര ധ്വനികളുയർന്നു ജന്മജന്മാന്തര പാപക്കടൽ കടന്നു ശരണ്യേ നിന്‍മായാമണിദീപം തെളിഞ്ഞു ശ്രീശിവ കാമിനി ഹിമഗിരി നന്ദിനി ആദ്യന്ത രഹിതാ കൽമഷ നാശിനി കനകാംബരി നിത്യശിവകരി കനിയുക തുണയരുളുക നീയെന്നും
Song details
Music: മഹാദേവ അയ്യര്‍
Film/album: തീര്‍ത്ഥ സൗപര്‍ണിക
- Singer: ദേവാനന്ദ്
- Film / album: തീര്‍ത്ഥ സൗപര്‍ണിക
- Composer: മഹാദേവ അയ്യര്‍
- Lyricist: മനോഹര വര്‍മ്മ രാജ