Malayalam lyrics
മഞ്ഞോലും രാത്രി മാഞ്ഞൂ യാത്രാമൊഴിയോടെ ആറ്റോരം സൂര്യനെത്തി അഗ്നിവിളക്കോടെ ആകലുമിരുൾ പകലിന്നായ് കരുതിയൊരു മിഴിനീരോ ഇടറുമൊരു പുൽക്കൊടിയിൽ ഉതിരുമൊരു പുലർമഞ്ഞായ് പാഴ്‌ചിപ്പിയിൽ പൊന്മുത്തായ് മഞ്ഞോലും രാത്രി മാഞ്ഞൂ യാത്രാമൊഴിയോടെ ആറ്റോരം സൂര്യനെത്തി അഗ്നിവിളക്കോടെ പൊക്കിൾക്കൊടിതുമ്പിലേ ഞെട്ടറ്റു വീഴുന്നനാൾ അമ്മയ്ക്കു കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി തോടുടഞ്ഞാദ്യമായ് പാറിടുമ്പോൾ കൂടിനോടോതുവാൻ എന്തു വേറെ ഓരോരോ ചുണ്ടും ഓതും ഈ മന്ത്രം പ്രണയത്തിൽ ചെപ്പിൽ വിരിയും പൂമൊട്ടേ പൊഴിയുമ്പോൾ നിന്നോടോതാൻ നെഞ്ചിൽ യാത്രാമൊഴി മാത്രം മഞ്ഞോലും രാത്രി മാഞ്ഞൂ യാത്രാമൊഴിയോടെ ആറ്റോരം സൂര്യനെത്തി അഗ്നിവിളക്കോടെ കറുകത്തളിർ കൂമ്പുമായ് ബലിപിണ്ഡമൂട്ടുന്നനാൾ താതന്റെ പൊന്നോർമ്മയോടോതുന്നു യാത്രാമൊഴി പ്രാണനായ് പോന്നവൾക്കന്നമൂട്ടാൻ ദൂരതീരങ്ങളിൽ പോകുവോരെ പോകുമ്പോൾ കാതിൽ ഓതാം ഈ മന്ത്രം പതിയേ വരും കാറ്റിൽ പടുതിരിയായ് കെട്ടാൽ ചിതയേറ്റും മക്കൾക്കോതാൻ ചുണ്ടിൽ യാത്രാമൊഴി മാത്രം മഞ്ഞോലും രാത്രി മാഞ്ഞൂ യാത്രാമൊഴിയോടെ ആറ്റോരം സൂര്യനെത്തി അഗ്നിവിളക്കോടെ ആകലുമിരുൾ പകലിന്നായ് കരുതിയൊരു മിഴിനീരോ ഇടറുമൊരു പുൽക്കൊടിയിൽ ഉതിരുമൊരു പുലർമഞ്ഞായ് പാഴ്‌ചിപ്പിയിൽ പൊന്മുത്തായ് മഞ്ഞോലും രാത്രി മാഞ്ഞൂ യാത്രാമൊഴിയോടെ ആറ്റോരം സൂര്യനെത്തി അഗ്നിവിളക്കോടെ
Song video
Song details
Music: ഇളയരാജ
Raaga: മായാമാളവഗൗള
Film/album: ഒരു യാത്രാമൊഴി
- Singer: പി ജയചന്ദ്രൻ
- Film / album: ഒരു യാത്രാമൊഴി
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി