Malayalam lyrics
മഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും മഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും [ മഞ്ഞിൻ മയൂരി ആരാരോ ആരീരാരോ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ [മഞ്ഞിൻ മയൂരി ഇസ്ലാം മതാനുസാരമായ ജീവിതം അള്ളാഹുവിന്റെ നാമമേറ്റ മാനസം എന്നെന്നുമെന്നോവനേ റബ്ബിൻ തൗഫീഹിന്നാധാരമേ നീയെന്റെ ജീവാംശമായ് നീണാൾ നിറം ചാർത്തുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരി എന്നോ മറന്നുപോയ രാജധാനിയിൽ ഇന്നെൻ കിനാവിൽ വന്ന കുഞ്ഞുപാദുഷേ പൂവാകുരുന്നെങ്കിലും ഉളളം നോവാതിരുന്നീടുവാൻ ഉമ്മായ്ക്കൊരുന്മാദമായ് ഉല്ലാസമേറിടുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരി
Song video
Song details
Music: രവീന്ദ്രൻ
Film/album: നിക്കാഹ്
- Singer: കെ ജെ യേശുദാസ്
- Film / album: നിക്കാഹ്
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല