Malayalam lyrics

മഞ്ഞില്‍ പൂത്ത സന്ധ്യേ മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍ കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍ കൊതിയല്ലയോ
മുടി മാടി വെച്ചൊരു പൂ തിരുകിയ നിന്നെക്കാണുമ്പോള്‍
ഇടനെഞ്ചിനുള്ളിലെ കുഞ്ഞുടുക്കിന്‍ താളം കേള്‍ക്കുന്നു
(മഞ്ഞില്‍ പൂത്ത സന്ധ്യേ ......)
 
 
ഈ.. നീലാകാശം നിന്റെ കണ്ണില്‍ മിന്നും
ഈ പൂക്കാലം ഇതള്‍ ചൂടും
ഓ... ഈ സായം കാലം എന്നെ പൊന്നില്‍ മൂടും
ഈ സല്ലാപം ശ്രുതി മീട്ടും
മലരമ്പുകൊണ്ടൊരു മാന്‍ കുരുന്നു പോലെ നീ
എന്റെ മാര്‍ത്തടത്തിലെ പൂങ്കറുകയില്‍ വീഴുമോ
 
 
ഈ ചെണ്ടും വണ്ടും തമ്മിലൊന്നായ്ത്തീരും
ഈ നീഹാരം വിരിനീര്‍ത്തും
ഓ.... ഈ കാറ്റും ഞാനും നിന്റെ കൂന്തല്‍ പുല്‍കും
ഈ കാട്ടാറോ കളിയാക്കും
മുഴുതിങ്കള്‍ കൊണ്ടൊരു പൊട്ടണിഞ്ഞ രാത്രിയില്‍
നിഴല്‍ നെയ്തൊരുക്കിയ മണ്ഡപത്തില്‍ നില്‍ക്കും ഞാന്‍

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: മിന്നാമിനുങ്ങിനും മിന്നുകെട്ട്