Malayalam lyrics
മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം രാവിൽ നിറയുന്നുവോ ഈറൻ മൽഹാറിൻ തൂമർമ്മരം ഒരു മഴ വീണതോ അതോ കുളിർ ഏറ്റതോ അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ തനിയേ വിണ്ണിലേ ഒരു വെൺതാരകം കൺചിമ്മാതെ നോക്കുന്നുവോ സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ ഏകനായ് …. മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം നിറസന്ധ്യയേ പൂവിരൽ തുമ്പാൽ തഴുകും മഞ്ഞിൻ വീഥി തൻ മെഴുതിരി കനവിന്നിറക്കൂട്ടിൽ തെളിയാനാളമായ് നിൻ മുഖം ഒഴുകും നിറനിലാവിൽ നേർത്ത മണ്ണിൽ നീ വരും പോലേ ഇതിലേ ഈറൻ തെന്നൽ കന്നിമണ്ണിൻ മേയ്‌തൊടും പോലേ ഒരു മഴ വീണതോ അതോ കുളിരേറ്റതോ അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ തനിയേ വിണ്ണിലേ ഒരു വെൺ താരകം കൺചിമ്മാതെ നോക്കുന്നുവോ... സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ ഏകനായ് …. മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം...
Song details
Music: രതീഷ് വേഗ
Film/album: കിംഗ് ഫിഷ്
- Singer: വിജയ് യേശുദാസ്
- Film / album: കിംഗ് ഫിഷ്
- Composer: രതീഷ് വേഗ
- Lyricist: ദീപക്ക് വിജയൻ