Malayalam lyrics

ദേവീ ശരണം ദേവീ ശരണം
മണിത്തിങ്കൾ കല വിളങ്ങും തിരുമുടി കൈതൊഴുന്നേൻ
ദേവീ ശരണം
മേഘമാലകൾ അടി വണങ്ങും രൂപകാന്തി തൊഴുന്നേൻ
ദേവീ ശരണം
ത്രേതാഗ്നി ജ്വാല പടരും നെറ്റിക്കൺ തൊഴുന്നേൻ
ദേവീ ശരണം
അഖില ജഗദദധിരൂപിണി നിൻ കടക്കണ്ണുകൾ തൊഴുന്നേൻ
ദേവീ ശരണം
തിലസുമങ്ങൾ വണങ്ങും നിൻ തിരു നാസിക തൊഴുന്നേൻ
ദേവീ ശരണം
സത്വഗുണലയ ഭംഗിയൊഴുകും മന്ദഹാസം തൊഴുന്നേൻ
ദേവീ ശരണം
രദനവും കവിളിണയും അരുണം ദംഷ്ട്രവും കുനുചില്ലിയും
പാടാലധരവും ഹുംകൃതി നാദഭൈരവിയും
ചന്ദനഗിരിയുടുക്കും
പോർമുലത്തടഭംഗിയും കൈ തൊഴുന്നേൻ
ദേവീ ശരണം
(മണിത്തിങ്കൾ...)
ശിരോമാലയും അനംഗൻ തൊഴുമുദരവും കൈതൊഴുന്നേൻ
ദേവീ ശരണം
ശൂലമുടവാൾ തൃക്കപാലം പരിചയും കൈ തൊഴുന്നേൻ
ദേവീ ശരണം
കടകവും തോൾ വളകളും പൊൻ ചിലമ്പുകളും തൊഴുന്നേൻ
കണങ്കാലുകളും സുന്ദരനിതംബവും അഴകും
മംഗളപാദങ്ങൾക്കാകാര സരോജവും കൈ തൊഴുന്നേൻ
ദേവീ ശരണം
(മണിത്തിങ്കൾ...)

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Raaga: ദർബാരികാനഡ

Film/album: അമ്മേ ശരണം ദേവീ ശരണം