Malayalam lyrics
മണിത്തിങ്കൾ ദീപം തെളിയും മാംഗല്യരാത്രിയായ് മിഴിച്ചെപ്പിനുള്ളിൽ കനവിൻ മലർപൂക്കും വേളയായ് മനസ്സിന്റെ പന്തൽ നിറയെ മനംപെയ്ത രാഗമഴയായ് തരളമീ തബലയിൽ തകധിമി തരംഗമായ് വിഷ് യൂ ഹാപ്പി ലൈഫ് സ്വീറ്റി മാരീഡ് ലൈഫ് (മണിത്തിങ്കൾ...) ചന്ദനവിരലാൽ നീയെൻ കരളിൽ തംബുരു തഴുകും സാന്ദ്രനിമിഷം വർണ്ണപ്പൂക്കൾ വാരിവിതറും വളർമതിയുണരും യാമമായ് പടർന്നേറുമേതോ പതംഗംപോലെ നാം ആ.... പടർന്നേറുമേതോ പതംഗംപോലെ നാം പകൽ ചാഞ്ഞ നീലമുകിലിൻ നിഴലണി പവിഴദ്വീപിൽ വിഷ് യൂ ഹാപ്പി ലൈഫ് സ്വീറ്റി മാരീഡ് ലൈഫ് (മണിത്തിങ്കൾ...) അമ്പിളി മുകുളം നെഞ്ചിലുണരും കുമ്പിളിൽ നിറയെ രാഗമധുരം തമ്മിൽത്തമ്മിലാദ്യരാവിൽ പങ്കിടുമലിവിൻ യാമമായ് അലിഞ്ഞാലും തീരാ സുഗന്ധംപോലെ നാം അലിഞ്ഞാലും തീരാ സുഗന്ധം പോലെ നാം ആ....
Song video
Song details
Music: എസ് ബാലകൃഷ്ണൻ
Film/album: ഇഷ്ടമാണ് നൂറുവട്ടം
- Singer: കെ എസ് ചിത്രബിജു നാരായണൻ
- Film / album: ഇഷ്ടമാണ് നൂറുവട്ടം
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി