Malayalam lyrics

മംഗലപ്പക്ഷി ജാതകപ്പക്ഷി
മംഗലപ്പക്ഷി ജാതകപ്പക്ഷി
ഇത്രനാളിത്രനാള്‍ എങ്ങായിരുന്നുനീ
എന്തിനിന്നു താമസിച്ചു വന്നുനീ
ഓ...
(മംഗലപ്പക്ഷി...)
കണ്ണീര്‍തോരാത്ത കാര്‍ത്തികരാവില്‍
പറയാതെയറിയാതെ അരികില്‍ നീ വരുമെന്നു കൊതിച്ചു ഞാന്‍ കാത്തിരുന്നൂ
കരിയില പൊഴിക്കും തെന്നലിന്‍ കാലൊച്ച കേട്ടു ഞാൻ നീയെന്നു നിനച്ചിരുന്നു
(മംഗലപ്പക്ഷി...)
ഇനിയുമീ പുല്‍ക്കുടില്‍ പൂമുഖം വിട്ടുനീ
പുല്ലാങ്കുഴല്‍ കളിച്ചിന്തുമായ് ദൂരെ
ദൂരേയ്ക്കു പോകരുതേ
നോവും കിനാവും സ്നേഹവുമായ്
ഞാൻ നിന്നെ മാത്രം നോറ്റിരിപ്പൂ
(മംഗലപ്പക്ഷി...)

Song details

Music: കൈതപ്രം

Film/album: ആറാം ജാലകം