Malayalam lyrics

മഴവില്ലിന്‍ മയില്‍പ്പേടയോ
മതിമറന്നാടും മാന്‍പേടയോ
നിന്‍ മൃദുപദയുഗളങ്ങളില്‍ വിരിയും
നീലോല്‍പ്പലമുകുളം
ഇതളിതളിതളായ് മധുനിറയുമ്പോള്‍
മനമുണരുന്നു സഖീ
മഴവില്ലിന്‍ മയില്‍പ്പേടയോ
മതിമറന്നാടും മാന്‍പേടയോ
താഴമ്പൂ മണമുള്ള താഴ്വാരക്കാവിലെ
തളിര്‍താന്നിച്ചോട്ടില്‍ വരൂ
മലരും മധുവും കുളിരും ചൂടും
കളിവീട് കെട്ടി തളിരാടയിട്ടു
കളിവീട് കെട്ടി തളിരാടയിട്ടു
ഒരുപോലെ പങ്കിടാം
മഴവില്ലിന്‍ മയില്‍പ്പേടയോ
മതിമറന്നാടും മാന്‍പേടയോ
കറുകപ്പൂ വിരിയുന്ന മണിനാഗക്കുളങ്ങരെ
കതിരോലക്കിളി പാടുമ്പോള്‍
നൂറും പാലും ചാര്‍ത്തും മനസ്സില്‍
നടമാടിടുന്ന മണിനാഗമുണ്ട്
നടമാടിടുന്ന മണിനാഗമുണ്ട്
അതിനെ നീ കണ്ടുവോ
മഴവില്ലിന്‍ മയില്‍പ്പേടയോ
മതിമറന്നാടും മാന്‍പേടയോ
നിന്‍ മൃദുപദയുഗളങ്ങളില്‍ വിരിയും
നീലോല്‍പ്പലമുകുളം
ഇതളിതളിതളായ് മധുനിറയുമ്പോള്‍
മനമുണരുന്നു സഖീ

Song details

Music: ടി കെ ലായന്‍

Film/album: പത്തേമാരി