Malayalam lyrics
മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ എൻ മാറിൽ നീയേതോ സംഗീതം മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ മധുമന്ദാരം ഇനി നീയല്ലോ (മഴവില്‍ക്കൊടിയില്‍.....) ല..ല...ല...ല..ല....ല.... കളമൊഴിക്കന്നിമണ്ണില്‍ കളമെഴുതീടുമ്പോള്‍ പുതുമഴപ്പാടങ്ങളില്‍ പുളകം വീണു സഖിയായ് സന്ധ്യകളില്‍ നീ വാ മിഴിയാല്‍ പുല്‍കിയ നീ പിന്നെ എഴുതി അനുരാഗം വിണ്ണില്‍ മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ മധുമന്ദാരം ഇനി നീയല്ലോ (മഴവില്‍ക്കൊടിയില്‍....) ല... ല... ല... ല...ല....ല... പ്രണയത്തിന്‍ കല്‍പ്പടവില്‍ അലയിളകീടുമ്പോള്‍ വിരഹിണി തന്നധരം പൂവിതളായി കുളിരും ചന്ദ്രികപോല്‍ നിന്നെ അരികില്‍ ഞാനുറക്കാം മെല്ലെ മയങ്ങൂ മധുപാത്രം പോലെ മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ മധുമന്ദാരം ഇനി നീയല്ലോ (മഴവില്‍ക്കൊടിയില്‍.....)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: അനിയൻ ബാവ ചേട്ടൻ ബാവ
- Singer: ബിജു നാരായണൻകെ എസ് ചിത്ര
- Film / album: അനിയൻ ബാവ ചേട്ടൻ ബാവ
- Composer: എസ് പി വെങ്കടേഷ്
- Lyricist: എസ് രമേശൻ നായർ