Malayalam lyrics
മഴവിൽ ചിറകുവീശും കിളികളെപ്പോലെ ഒരു തരുവിൻ പൂങ്കൊമ്പിൽ ഒരുമയോടെ കഴിയാം പ്രണയവാനിൻ കുടയുടെ കീഴെ ഒരു മനമായി ചേർന്നീടാം പിരിഞ്ഞിടാതെ കെടാതെ ഈ സ്നേഹമാകും നാളം ഈ കണ്ണിൽ കണ്ണിൽ മിന്നീടാം I'll be there for you I'll be there for you നെഞ്ചോരം ചൊല്ലാം ഞാൻ I'll be there for you I'll be there for you നിൻ കാതിൽ മൂളാം ഞാൻ I'll be there for you ഉം ..ഉം വിരലിൽ വിരൽ കോർത്തീ വഴിയിലൂടെ കളിപറയും കാറ്റിന്റെ കുളിരിലൂടെ അലയാം പ്രിയതരമാം മധുരമേകാം ഇടമുറിയാതെ സ്നേഹം നനഞ്ഞിടാം നാം പ്രഭാതം വിടരുന്നപോലെ എന്നിൽ വരൂ നീലാകാശം ഞാനാവാം I'll be there for you I'll be there for you നെഞ്ചോരം ചൊല്ലാം ഞാൻ I'll be there for you I'll be there for you നിൻ കാതിൽ മൂളാം ഞാൻ I'll be there for you I'll be there for you നിശാ സുരഭിലയായെന്നിൽ വന്നു നീ ഒഹോ ഓഹോ നിലാക്കുളിരായി വന്നെന്നിൽ നീന്തി നീ..ഓ ഏതോ നീഹാരമായ് അതിലോലം മാറിൽ വന്നൂ നീ I'll be there for you I'll be there for you നെഞ്ചോരം ചൊല്ലാം ഞാൻ I'll be there for you I'll be there for you നിൻ കാതിൽ മൂളാം ഞാൻ I'll be there for you I'll be there for you I'll be there for you നെഞ്ചോരം ചൊല്ലാം ഞാൻ I'll be there for you I'll be there for you നിൻ കാതിൽ മൂളാം ഞാൻ I'll be there for you I'll be there for you
Song video
Song details
Music: ദീപക് ദേവ്
Film/album: 7th ഡേ
- Singer: വിനോദ് വർമ്മ
- Film / album: 7th ഡേ
- Composer: ദീപക് ദേവ്
- Lyricist: റഫീക്ക് അഹമ്മദ്