Malayalam lyrics
മലരും മലരും മലരും മലയൊരു കൂടാരം മുകിലും മുകിലും മുകിലും വിരിയിച്ച കൂടാരം കൂടാരത്തില്‍ ഒളിച്ചിരിക്കും നമ്മള്‍ ഇണക്കിളികള്‍ കിളികള്‍ കിളികള്‍ കിളികള്‍ (മലരും...) പുടവകള്‍ നെയ്യും ആറ്റരികില്‍ കുരവകളുയരും താഴ്വരയില്‍ കുളിരില്‍ മുങ്ങി കൂടെവരുമ്പോള്‍ പുതിയൊരു രോമാഞ്ചം എന്നില്‍ നിന്നില്‍ പുതിയൊരു സംഗീതം (മലരും...) കതിർമഴ പെയ്യും മാരുതനില്‍ കളഭമരയ്ക്കും പൊൻവെയിലിൽ കണ്ണുകള്‍ തമ്മില്‍ കഥ പറയുമ്പോള്‍ ഉണർന്നിടുമഭിലാഷം ഉറവിടുമഭിലാഷം എന്നില്‍ നിന്നില്‍ അതിന്റെ നിഴലാട്ടം (മലരും...)
Song video
Song details
Music: ജി ദേവരാജൻ
Film/album: ആദ്യരാത്രിക്കു മുൻപ്
- Singer: കെ പി ബ്രഹ്മാനന്ദൻപി മാധുരി
- Film / album: ആദ്യരാത്രിക്കു മുൻപ്
- Composer: ജി ദേവരാജൻ
- Lyricist: പൂവച്ചൽ ഖാദർ