Malayalam lyrics
മലരണിക്കാടുകൾ കാണാൻ വാ മലനാടിന്നഴകുകൾ കാണാൻ വാ രമണനു പാടുവാൻ പുൽത്തണ്ടു നൽകിയ മണിമുളം കാടുകൾ കാണാൻ വാ (മലരണിക്കാടുകൾ.....) മുക്കുറ്റിക്കമ്മലു ചാർത്താലോ ശംഖ് പുഷ്പത്തിനഞ്ജനമണിയാലോ ചക്കരമാമ്പഴത്തേങ്കുടം കൊണ്ടൊരു സൽക്കാരം നൽകാല്ലോ (മലരണിക്കാടുകൾ.....) ചെങ്കദളിപ്പഴം തിന്നാലോ ഒരു മഞ്ഞക്കിളിയൊത്തു പാടാലോ അക്കരെയിക്കരെപ്പോയ് വരും തുമ്പി കളൊത്തിരുന്നാടാലോ (മലരണിക്കാടുകൾ.....) മലയന്റെ വാഴ കുലയ്ക്കുമ്പോൾ ആ കൊതിയസമാജത്തിൽ കൂടാല്ലോ പണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളി തേന്മൊഴി കേൾക്കാല്ലോ (മലരണിക്കാടുകൾ.....)
Song details
Music: ജി ദേവരാജൻ
Film/album: ഓണപ്പാട്ടുകൾ
- Singer: പി മാധുരി
- Film / album: ഓണപ്പാട്ടുകൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്