Malayalam lyrics
മല്ലികേ മല്ലികേ ചെണ്ടു മല്ലികേ നിന്റെ കണ്ണിൽ വന്നു കണ്ണെറിഞ്ഞതാരാണ് മഞ്ഞിളം കുന്നിലെ മാന്തോപ്പിൽ മെല്ലെ കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ് നറുനിലാവിന്നഴകേ നിറസന്ധ്യയായ് നീ പോരുമോ (മല്ലികേ...) തളിരിളം കൂട്ടിലെ മണിവെയിൽ കിളിയേ പൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോ മുടിയിഴകളിലുരുകണ മുകിലിലെ തുടുമഴമുകുളമിതിനി പ്രണയമായ് ഒരു ഹരിത വനശലഭമായ് പവിഴ (മല്ലികേ...) വളകളിൽ താളമായ് തെളിയുമീ മൊഴികൾ തഴുകുമീ തൂവലായ് തരളമായ് പൊതിയാൻ അല ഞൊറിയിരുമരുവികൾ പകരുമോ തുരുതുരെയൊരു കുളിരിലെ മർമ്മരം ഒരു ശിശിര ജലസംഗമം പവിഴ (മല്ലികേ...)
Song details
Music: എം ജയചന്ദ്രൻ
Film/album: ഉത്തരാസ്വയംവരം
- Singer: വിജയ് യേശുദാസ്ചിന്മയി
- Film / album: ഉത്തരാസ്വയംവരം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി