Malayalam lyrics

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍....  
(മഴ കൊണ്ടു മാത്രം )
ഒരു ചുംബനത്തിന്നായ് ദാഹം  ശമിക്കാതെ      
എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം  പടര്‍ന്നൊരു ചുണ്ടുമായി...
വെറുതെ പരസ്പരം  നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം  നാം ..
(മഴ കൊണ്ടു മാത്രം )
സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍..
ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...
(മഴ കൊണ്ടു മാത്രം)

Song video

Watch on YouTube

Song details

Music: ഷഹബാസ് അമൻ

Film/album: സ്പിരിറ്റ്