Malayalam lyrics

മഴ വന്നു തൊട്ടു മെല്ലെ
മനസ്സിന്റെ ജാലകത്തിൽ
കുളിർമാല പാടി
പുതിയ രാഗം
ഋതുഭേദ ഗീതം
                                        (മഴ വന്നു..)
ഹരിതം മറഞ്ഞൊരിലയും
ദുരിതം കവർന്ന ശിഖയും
സഫലമീ സാന്ത്വനത്തെ
വരവേൽക്കയായി ആരോ...
ആരിരോ...ആരാരോ..രാരിരോ...
                                        (മഴ വന്നു...)
കനിവിന്റെ കണ്ണുനീരോ
മറയുന്ന പാഴ്ക്കിനാവോ
അറിയില്ല ജീവനതിനെ
വരവേൽക്കയായി ആരോ...
ആരിരോ...ആരാരോ..രാരിരോ..
                                       (മഴ വന്നു...)

Song details

Music: ശ്രീകുമാരൻ തമ്പി

Film/album: അക്ഷയപാത്രം (ഈസ്റ്റ് കോസ്റ്റ് )