Malayalam lyrics
മഴ മഴ മഴ മഴ മാനത്തുണ്ടൊരു പനിനീർത്തൂമഴ... പൂമഴ... പുഴ പുഴ പുഴ പുഴ താഴത്തുണ്ടൊരു പുളകപ്പൂമ്പുഴ... തേൻപുഴ... (മഴ...) പുഴയുടെ കുളിരിൽ കുളിരിൻ കുളിരിൽ തഴുകും അഴകിൻ ദേവത... തിരുവായ്‌മൊഴിമണിമുത്തുകളുതിരും തളിരിൻ ഹിമകണചാരുത... (മഴ...) നീലാകാശത്തിൻ താഴെ നിറയും ഭൂമിയിൽ പ്രണയം ജന്മജന്മാന്തരസുകൃതം യൗവ്വനം സന്ധ്യാരാഗ മദാലസം പ്രകൃതീ നിൻ മുഖം (മഴ...) ആലിംഗനസുഖനിർവൃതി മുകരും ശാഖികൾ സാഗരനീലിമതൻ ജതി തേടും വാഹിനി മഞ്ഞിൻ ഈറൻ മുഖപടം മാറ്റീ മാധവം (മഴ...)
Song details
Music: ബോംബെ രവി
Film/album: മനസ്സിൽ ഒരു മഞ്ഞുതുള്ളി
- Singer: പി ജയചന്ദ്രൻ
- Film / album: മനസ്സിൽ ഒരു മഞ്ഞുതുള്ളി
- Composer: ബോംബെ രവി
- Lyricist: എം ഡി രാജേന്ദ്രൻ