Malayalam lyrics

മിഴിനീർ പൊയ്കയിൽ നീരാടും
സ്വർണ്ണ ഹംസം നീ
തപ്ത നീല നിശീഥിനിയിൽ
വീണുറങ്ങും പൗർണ്ണമി നീ
മിഴിനീർ പൊയ്കയിൽ നീരാടും
സ്വർണ്ണ ഹംസം നീ
വിരഹ നൂലിൽ കോർത്തു ജപിച്ച
തുളസിക്കതിർ മാലാ - നീയൊരു
ചൂടാ മലർമാല
എന്റെ സൂര്യ താപമേറ്റാൽ
കരിഞ്ഞു പോകും നീ -വെറുതെ 
കൊഴിഞ്ഞു പോകും നീ
മിഴിനീർ പൊയ്കയിൽ നീരാടും
സ്വർണ്ണ ഹംസം നീ
പതഞ്ഞു പൊങ്ങും അനുരാഗത്തിൻ
ചഷകമില്ലെൻ കയ്യിൽ -പ്രേമ 
ചഷകമില്ലെൻ കയ്യിൽ
പതിച്ചു നൽകാൻ ആവില്ലെന്നെ
കൊതിച്ചിടല്ലേ നീ -ഇനിയും 
കൊതിച്ചിടല്ലേ നീ
മിഴിനീർ പൊയ്കയിൽ നീരാടും
സ്വർണ്ണ ഹംസം നീ
തപ്ത നീല നിശീഥിനിയിൽ
വീണുറങ്ങും പൗർണ്ണമി നീ
മിഴിനീർ പൊയ്കയിൽ നീരാടും
സ്വർണ്ണ ഹംസം നീ

Song details

Film/album: വെക്കേഷൻ