Malayalam lyrics
മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരം മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം നീ എൻ കാതോരം കൊഞ്ചും സംഗീതം പൂനിലാവിലും പുലർമഞ്ഞുപൂങ്കാറ്റിലും കരിനീലസാഗരം കുളിർപെയ്ത സന്ധ്യോദയം പോലെയെന്നും സ്വന്തമായ് മിഴിദീപനാളം കണിയായ് ഉണർന്നു നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലം ശുഭരാഗതാരം വരവർണ്ണമായി ഇതൾചൂടുമെന്റെ മൺചെരാതിലാനന്ദം കുളിർമഞ്ഞായ് പെയ്തിറങ്ങൂ മുത്തേ തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ കവിളോരം
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കിരീടമില്ലാത്ത രാജാക്കന്മാർ
- Singer: കെ ജെ യേശുദാസ്
- Film / album: കിരീടമില്ലാത്ത രാജാക്കന്മാർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: സുജാത മോഹൻ