Malayalam lyrics
മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ ഈറൻ മുകിൽ നിന്നെത്തൊടും താളങ്ങൾ ഓർമ്മിക്കയാലോ പ്രണയാരുണം തരു ശാഖയിൽ ജ്വലനാഭമാം ജീവോന്മദം മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ വേനലിൽ മറവിയിലാർദ്രമായ് ഒഴുകുമീ പാതിരാ മഴവിരലായ് ലോലമായ് ഇലയുടെ ഓർമ്മയിൽ തടവു നീ നോവെഴും വരികളുമായി മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു ദാഹങ്ങളായ് നിൻ നെഞ്ചോടു ചേർന്നു ആപാദമരുണാഭമായ് മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ മൂകമായ് വഴികളിലാരെയൊ തിരയുമീ കാറ്റിലെ മലർമണമായ് സാന്ദ്രമാം ഇരുളിലേകയായ് മറയുമീ സന്ധ്യ തൻ തൊടുകുറിയായ് ഏതോ വിഷാദം നിന്നിൽ നിറഞ്ഞു ഏകാന്തമാം നിൻ മൗനം കവിഞ്ഞു ആപാദമരുണാഭമായ് മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ
Song video
Song details
Music: ശ്രീവത്സൻ ജെ മേനോൻ
Raaga: ആഭോഗി
Film/album: മൈ മദേഴ്സ് ലാപ്ടോപ്പ്
- Singer: അമൽ ആന്റണി അഗസ്റ്റിൻ
- Film / album: മൈ മദേഴ്സ് ലാപ്ടോപ്പ്
- Composer: ശ്രീവത്സൻ ജെ മേനോൻ
- Lyricist: റഫീക്ക് അഹമ്മദ്