Malayalam lyrics
മെല്ലെ മെല്ലെ ….മെല്ലെ മെല്ലെ മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻ മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻ മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ പീലിക്കാറ്റായി നീ എൻ മുന്നിൽ മൂളുമ്പോൾ മലരായ് ഞാൻ ഉലയാം... വെൺ വേനൽതീരത്തോ നിൻ നെഞ്ചം നീറുമ്പോൾ മഴയായ് ഞാൻ തഴുകാം.. പുൽത്തുമ്പിൽ ചേലൂറും തൂമഞ്ഞിൻ തൂവൽ പോലെ നിന്നിലെന്നും നിറയാം.. അകലേ.. അകലേ നിലാവീഥിയിൽ നീ തൂകും നോവിൽ എന്നെന്നും വാടുന്നു ഞാനാകെ… മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ കാണാദൂരത്തിൽ പോയ് മായും നേരത്തും നിനവിൻ നീ അരികെ.. കൺമേലെ വാസന്തം.. പൊൻമുത്തം വെക്കുമ്പോൾ കനവിൽ നിൻ ശ്രുതികൾ.. എൻ കാണാ നെഞ്ചത്തിൽ വിൺ താരം പോൽ ഏതോ വരമായ് നിൻ സ്മൃതികൾ.. അഴകേ അഴകേ എൻ ആരോമലെ ഇന്നെന്നിൽ വീണ്ടും മോഹങ്ങൾ പെയ്യുന്നു തോരാതെ.. മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ.. നിഴൽപോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻ മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ മെല്ലെ മെല്ലെ ….മെല്ലെ മെല്ലെ ഉം ...ഉം ..
Song video
Song details
Music: ദീപക് ദേവ്
Film/album: നാട്ടിലെ താരം
- Singer: ശിൽപ രാജു
- Film / album: നാട്ടിലെ താരം
- Composer: ദീപക് ദേവ്
- Lyricist: ജോഫി തരകൻ