Malayalam lyrics
മേഘം മഴയായി മോഹം കുളിരായി നാമൊന്നായ് ചേരുന്നീ നിമിഷത്തിൽ നാമൊന്നായ് ചേരുന്നീ നിമിഷത്തിൽ ഈ യൗവ്വനം മോഹനം..മദാലസം (മേഘം...) നീ പാടും ഗാനം മനോഹരം നീയാടും നൃത്തം മനോഹരം ആ..നീ പാടും ഗാനം മനോഹരം നീയാടും നൃത്തം മനോഹരം എന്നിൽ നിറഞ്ഞു നീ നിന്നിൽ അലിഞ്ഞു ഞാൻ രാഗാർദ്രമീ ജീവിതം..പ്രിയങ്കരം (മേഘം...) നീ തേടും പൂക്കൾ വിടർന്നിതാ നീ തേടും താളം ഉണർന്നിതാ ആ..നീ തേടും പൂക്കൾ വിടർന്നിതാ നീ തേടും താളം ഉണർന്നിതാ യാമം വിമൂകമായ് സ്നേഹം വിലോലമായ് ദാഹാർദ്രമീ മാനസം..വിമോഹനം (മേഘം...)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: പ്രേമാഗ്നി
- Singer: അനുരാധ ശ്രീറാം
- Film / album: പ്രേമാഗ്നി
- Composer: എസ് പി വെങ്കടേഷ്
- Lyricist: ശ്രീകൃഷ്ണദേവ്