Malayalam lyrics
മേടമാസകന്യകയ്ക്ക് മണ്ണും വിണ്ണും വീട് മേനിയാകെ കർണ്ണികാരപൂക്കൾ കൊണ്ട് പൊന്ന് സംക്രമത്തിൽ വന്നിറങ്ങാൻ ഏഴുവർണ്ണത്തേര് എൻ മനസ്സിൽ ഏതോ പാട്ടു പൂത്ത നോവ് (മേടമാസക്കന്യകയ്ക്...) പട്ടുക്കുട പന്തലിട്ടു പുലരി വാനം മുത്തുമണിക്കമ്മലിട്ടു മന്ദഹാസം പൊൻ പണവും പൂങ്കിനാവും കൊണ്ടു വരുവോനേ എൻ മനസ്സിൽ പൊന്നുരുളി തുറന്നിരിപ്പൂ ഞാൻ (മേടമാസക്കന്യകയ്ക്...) ശംഖുഞൊറി തറ്റുടുത്തു അരുണമേഘം ചങ്ങലപ്പൊൻവട്ട നീട്ടി സുപ്രഭാതം എൻ ചിരിയും നിൻ ചൊടിയും ഒത്തുചേരുവോളം നിൻ മനസ്സിൻ തംബുരുവിൽ വിരലണയ്ക്കും ഞാൻ (മേടമാസക്കന്യകയ്ക്...)
Song information
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി എസ് നമ്പീശൻ
ഗായകര്‍: കെ ജെ യേശുദാസ്, സുജാത മോഹന്‍
രാഗം: ഹംസനാദം
ഹിന്ദുസ്ഥാനി രാഗം: മാലറാണി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: സുജാത മോഹന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി എസ് നമ്പീശൻ